ഒറ്റപ്പാലം: കൂനത്തറയിൽ ഉണ്ടായ സ്വകാര്യ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഉള്ളവരെ പി. മമ്മിക്കുട്ടി എംഎൽഎ വാണിയംകുളത്തെ ആശുപത്രിയിൽ ചെന്ന് സന്ദർശിച്ചു.
41 പേരാണ് വാണിയുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്
ഇന്ന് രാവിലെ പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലെ വളവിൽ സ്വകാര്യ ബസുകൾ നേർക്കുനേർ
കൂട്ടിയിടിക്കുകയായിരുന്നു.
ഒറ്റപ്പാലത്ത് നിന്ന് തൃശൂരിലേക്കും ഗുരുവായൂരിൽ നിന്ന് പലക്കാട്ടേക്കും പോകുകയായിരുന്ന ബസുകൾ തമ്മിലാണ് കുട്ടിയിടിച്ചത്.