പെരുമ്പിലാവ് : കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ 65 വയസ്സുള്ള മുഹമ്മദുണ്ണിയാണ് മരിച്ചത്.
അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ശരീഫ്, കാവ്യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടി പാലത്തിങ്ങൽ വീട്ടിൽ 45 വയസ്സുള്ള റഫീഖ് ഉമ്മൻ, തറക്കൽ വീട്ടിൽ 58 വയസ്സുള്ള ഇബ്രാഹിംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കയറിയ കാർ നിയന്ത്രണം വിട്ട് പിടിക്കുകയായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിച്ച കാർ മീറ്ററുകളോളം ബൈക്ക് യാത്രികരെ വലിച്ചുകൊണ്ടു പോയതായി പറയുന്നുതുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട വിവരമറിഞ്ഞ് കുന്നംകുളത്തു നിന്നും ചങ്ങരംകുളത്ത് നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച മുഹമ്മദുണ്ണിയുടെയും മൃതദേഹം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.