മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിക്കുന്നതിന് ജൂലൈ 24ന് 11 മണി മുതൽ പാലക്കാട് പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യുന്നു.
ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനും അവസരമുണ്ട്. ഫോൺ : 0495 2360720.