ചാലിശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മുല്ലയംപറമ്പ് അമ്പലം ഗ്രൗണ്ടിന് സമീപം വെച്ച് 2.3 ഗ്രാം MDMA യുമായി അജയ്. വി, വയസ്സ് 21 , S/O അംബികാസുതൻ , വെള്ളാരം പാറ ,ആലിൻ ചുവട് ,വാണിയംകുളം ,പാലക്കാട് ജില്ല എന്നയാളാണ് ലഹരി വില്പനയ്ക്കായി ചാലിശ്ശേരി എത്തിയ സമയം പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി. ഹരിദാസ് , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ Erishiprasad.T.V യുടെ നേതൃത്വത്തിലുള്ള ചാലിശ്ശേരി പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.