പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽപോയ പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടി

 


പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒഴിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി പൊന്നാനിയിൽ എത്തിച്ചു. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയയെ ഹൈദരാബാദിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത് .

പോലീസ് പ്രതിയെ പിടികൂടുന്നതിൽ നിഷ്ക്രിയത്വം കാണിക്കുകയാണെന്ന പരാതി ഉയർന്ന  സാഹചര്യത്തിലാണ് പ്രതി ഹൈദരാബാദില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ഹൈദരാബാദിൽ എത്തി പിടികൂടിയത്


കഴിഞ്ഞ ഇരുപതിനായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ ശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.

ഇയാൾ മുമ്പും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നു താമസം

Below Post Ad