ഡ്രൈവിംഗിനിടെ ഹൃദയാഘാതം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

 


പട്ടാമ്പി:ഡ്രൈവിംഗിനിടെയുണ്ടായ  ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരിച്ചു. ഓങ്ങല്ലൂർ മരുതൂർ വെട്ടിത്തൊടി വടക്കേതിൽ മനോജാണ് (36) മരിച്ചത്

മരുതൂർ എ എൽ പി സ്കൂളിന് സമീപത്ത് വെച്ച് ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന്
നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു.

ആശുപത്രിയിൽ  എത്തിക്കുന്നതിന് മുന്നെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

ഭാര്യ സബിത , മക്കൾ അതുൽ കൃഷ്ണ, ആദി കൃഷ്ണ, അനയ് കൃഷ്ണ

Below Post Ad