കുമ്പിടി : കിടപ്പ് രോഗികൾക്ക് ആനക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മെഡിക്കൽ കിറ്റുകൾ നൽകി. ആനക്കര പഞ്ചായത്ത് പരിധിയിലെ രോഗികൾക്കാണ് കിറ്റുകൾ നൽകിയത്.
അണുനാശിനികളും മറ്റ് പ്രഥമ ശ്രുശ്രൂഷ സാമഗ്രികളും ഉൾപ്പെടുന്നതാണ് കിറ്റുകൾ. കുമ്പിടി നിരാമയ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇത് രോഗികളുടെ വീടുകളിലെത്തി കൈമാറി.
പാലിയേറ്റ് സൊസൈറ്റി ചെയർമാൻ സി.ടി. സെയ്തലവി ഏറ്റുവാങ്ങി. എൻ.എസ്.എസ് ലീഡർമാരായ അഭിനവ്, ആയിഷ ലാമിയ, വിഎസ് ജിത, അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ എം.സി സതീഷ്, പാലിയേറ്റീവ് ഭാരവാഹികളായ ശ്രുതി, ലക്ഷ്മി, മുഹമ്മദാലി തുടങ്ങിയവരും പങ്കെടുത്തു.