കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു


 

പട്ടാമ്പി : മുൻ നഗരസഭ ചെയർമാനും പാലക്കാട്  ഡിസിസി വൈസ് പ്രസിഡന്റുമായ കെ എസ് ബി എ തങ്ങൾ (കോയ തങ്ങളകത്ത് സയ്യിദ് ആറ്റക്കോയ തങ്ങൾ) (65) അന്തരിച്ചു.

ശക്തമായ പനിയെ തുടർന്ന് ഹോസ്പിറ്റലിൽ
പ്രവേശിപ്പിക്കുകയും പിന്നീട് ന്യൂമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

 പട്ടാമ്പിയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമായിരുന്നു കെ എസ് ബി എ തങ്ങൾ. എംഇഎസ് പട്ടാമ്പി (മുസ്ലിം എജുക്കേഷൻ സൊസൈറ്റി) ചെയർമാൻ കൂടിയാണ് തങ്ങൾ.

Below Post Ad