പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സംസ്കൃതം (ജനറൽ ) വിഷയത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം 27ന് കാലത്ത് 10.30 ന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ : 0466 2212223.