പ്രവീൺറാണ ചങ്ങരംകുളം പോലീസിന്റെ കസ്റ്റഡിയിൽ | KNews


 

ചങ്ങരംകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശ്ശൂരിൽ  റിമാന്റിൽ കഴിഞ്ഞ് വന്ന പ്രതി പ്രവീൺ റാണയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ  എടുത്തു. 

എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചങ്ങരംകുളം പോലീസ് പ്രവീൺ റാണയെ കസ്റ്റഡിയിൽ എടുത്തത്.


പ്രവീൺ റാണയുടെ സൈഫ് ആന്റ് സ്റ്റോങ് ബിസിനസ് കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രവീൺ റാണയെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

കേസിലെ രണ്ടാം പ്രതി എടപ്പാൾ  ശുകപുരം സ്വദേശി രാജീവ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയുടെ 5 ലക്ഷം രൂപയാണ് രാജീവ് മുഖാന്തരം പ്രവീൺ റാണിയുടെ ബിസിനസ്സിൽ നിക്ഷേപിച്ചത്. 

പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കും

Below Post Ad