ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക;റേഷൻ കടയിലേക്ക് കോൺഗ്രസ് മാർച്ച്

 



കൂടല്ലൂർ:അർഹതപ്പെട്ട എല്ലാ റേഷൻ കാർഡിനും ഓണക്കിറ്റ് നൽകുക ഓണക്കാലത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുമായി കൂടല്ലൂർ റേഷൻ കടയിലെക്ക് കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

DCC സെക്രട്ടറി പി.മാധവദാസ് മാർച്ചും ധർണ്ണയും ഉൽഘാടനം നിർവ്വഹിച്ചു .

ചടങ്ങിൽ ടൗൺ കോൺഗ്രസ് പ്രസിഡണ്ട് CK സൈനുദ്ദീൻ സ്വാഗതം പറഞ്ഞു . ആനക്കര മണ്ഡലം പ്രസിഡണ്ട് T സാലിഹ് അധ്യക്ഷത വഹിച്ചു .PM സബാഹ് , ഹാരിഫ് നാലകത്ത് ,ലക്ഷ്മി തടത്തിൽ എന്നിവർ പ്രസംഗിച്ചു.ബൂത്ത് പ്രസിഡണ്ട് CK അക്ബർ നന്ദിയും പറഞ്ഞു


Tags

Below Post Ad