കൂറ്റനാട് സ്വദേശി മൈസൂരിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപെട്ടു.
കൂറ്റനാട് നായാട്ടിൽ പുഞ്ചയിൽ രുഗ്മിണി അമ്മയുടെ മകൻ രാധാകൃഷ്ണൻ (58) ആണ് മരണപ്പെട്ടത് .
ബംഗ്ലൂരു മൈസൂർ ഹൈവേയിലാണ് അപകടം.നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ രാധാകൃഷ്ണൻ ഹൈവേയിൽ ലോറി നിറുത്തി ഇറങ്ങിയപ്പോൾ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു
മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തും. സംസ്കാരം തിങ്കളാഴ്ച കാലത്ത് 7 മണിക്കു വീട്ടു വളപ്പിൽ നടക്കും.
അച്ഛൻ: പാലക്കൽ ഗംഗാധരൻ നമ്പ്യാർ.ഭാര്യ: ഗീത മക്കൾ: രാഗി, ശ്രീലക്ഷ്മി മരുമകൻ : ഗിരീഷ്