വെളളിയാങ്കല്ല് ഭാരതപ്പുഴയിൽ കൊടുമുണ്ട സ്വദേശി മുങ്ങി മരിച്ചു | KNews


 

തൃത്താല: വെളളിയാങ്കല്ല് ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു.കൊടുമുണ്ട സ്വദേശി നികേഷ് (32) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം
വെള്ളിയാങ്കല്ല് സന്ദർശിക്കാൻ കുടുംബസമേതം വന്നതായിരുന്നു. പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതാണെന്നാണ് നിഗമനം.

തൃത്താല പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. തൃത്താല പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പട്ടാമ്പി ആശുപത്രിയിലേക്ക് മാറ്റി.

Below Post Ad