കൂറ്റനാട്: കോട്ടപ്പാടത്ത് കുളത്തിൽ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി കരുമതി പറമ്പിൽ അമീറിന്റെ മകൻ അഹമ്മദ് അക്റം ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മണിക്കും സംഭവം.കോട്ടപ്പാടത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു അഹമ്മദ് അക്റം.. പറമ്പിനടുത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം.
തുടർന്ന് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.തൃത്താല പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.