മയക്കുമരുന്നുമായി യുവാവ് തൃത്താല എക്സൈസിന്റെ പിടിയിൽ

 


കൂറ്റനാട് : തിരുമിറ്റക്കോട് പഞ്ചായത്തിലെ വട്ടോളി ഭാഗത്ത് നിന്നും മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് തൃത്താല എക്സൈസിന്റെ പിടിയിലായി. 

ഇരുമ്പകശ്ശേരി ഇരുട്ടയിൽ വീട്ടിൽ താജുദ്ദീൻ (29) ആണ് പിടിയിലായത്. മെത്താംഫിറ്റമിൻ കടത്തി കൊണ്ട് പോകുവാൻ ഇയാൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. 

കൂട്ടുപാത -ചെറുതുരുത്തി റോഡിലെ മാട്ടായ അംഗൻവാടിക്ക് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രി 10:45നാണ് 0.777 ഗ്രാം മെത്താംഫിറ്റമിനുമായി ഇയാളെ പിടികൂടിയത്. 

CR 20/23, U/s 22(a) , 25 പ്രകാരം NDPS കേസ് രജിസ്റ്റർ ചെയ്തു. തൃത്താല എക്സൈസ് ഓഫീസർ ഫസൽ റഹ്മാന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ വി.പി. മഹേഷ്, ,അരുൺ പി , നിതീഷ് ഉണ്ണി ,വനിതാ സിവിൽ എക്സൈസ്‌ ഓഫീസർ അനിത പി.എൻ. ഡ്രൈവർ അനുരാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Below Post Ad