തൃത്താല ഹൈസ്കൂൾ 1978-79 എസ് എസ് എൽ സി ബാച്ചിന്റെ കുടുംബ സംഗമം തൃത്താല കെ എം കെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
എൻ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി എം രാജീവ് അദ്ധ്യക്ഷനായി. എംജി പ്രേംകുമാർ, എംകെ മോഹൻകുമാർ, ടി എം നാരായണൻ മാഷ്, ടി പി ലീല ടീച്ചർ, കേശവദാസ് മാഷ്, രാജഗോപാലൻ മാഷ്, സേതുമാധവൻ മാഷ്, മുഹമ്മദ് കുട്ടി മാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദളങ്ങൾ എന്ന് പേരിട്ട ഈ കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി