മാറഞ്ചേരിയിൽ സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച കാലത്ത് എട്ടരയോടെയാണ് അപകടം.പൊന്നാനി ഗുരുവായൂർ സംസ്ഥാന പാതയിൽ മാറഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്ത് വെച്ച് കുന്ദംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കോഴി കയറ്റി വന്ന ബോലോറോ പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പത്തിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാരും കരുണ, കെ.എം.എം എന്നീ ആംബുലൻസ് പ്രവർത്തകരും ചേർന്ന് പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം