പൊന്നാനി : മാതൃ-ശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറിനല്‍കിയെന്ന് പരാതി. എട്ടുമാസം ഗര്‍ഭിണിയായ 26-കാരിയായ യുവതിക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയെന്നാണ് പരാതി.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഏകദേശം 15 മില്ലിലിറ്ററോളം രക്തം മാറികയറിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തിന് പിന്നാലെ യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം തേടിയിട്ടുണ്ട്.