തെരുവ്നായ ആക്രമണം; കുമ്പിടിയില്‍ രണ്ടര വയസ്സുകാരന്റെ ചെവി തെരുവ്നായ കടിച്ചെടുത്തു

 


ആനക്കര: കുമ്പിടിയിൽ തെരുവ് നായ രണ്ട് വയസുകാരന്റെ ചെവി കടിച്ചെടുത്തു. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്പിടി കുറ്റിപ്പുറം റോഡിൽ താമസിക്കുന്ന പെരുമ്പലം തുറക്കൽ മുഹമ്മദ്‌ മുസ്ലിയാരുടെ മകൻ സഹാബുദ്ദീന്റെ (2) ചെവിക്കാണ് ഗുരുതര പരിക്കേറ്റത്.

ഉമ്മയും ഉമ്മൂമ്മയും വീടിന്റെ മുൻഭാഗത്ത് ഇരിക്കെ കുട്ടി മുറ്റത്തേക്കിറങ്ങിയ സമയമാണ് നായ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവർക്ക് പെട്ടെന്നുള്ള നായയുടെ ആക്രമണം ചെറുക്കാനായില്ല.

ചൊവ്വാഴ്ച്ച വൈകീട്ട് 7 മണിക്ക് ശേഷമാണ് .മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.

Below Post Ad