തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് കാര്‍ മരത്തില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പള്ളിത്താനം സ്വദേശി അബ്ദുല്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര വഞ്ചിക്കുളം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
നബിദിനാഘോഷത്തിനുള്ള തയാറെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.
പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ.ആര്‍.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരണപ്പെടുകയായിരുന്നു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.