കുമ്പിടി : പെരുമ്പലം പള്ളിപ്പടിയിലെ കുടുംബവീട്ടിൽ നിന്നും കാണാതായ കൈപ്പുറം കരിമ്പിയാർതൊടി നാസറിൻ്റെ ഭാര്യ സുലൈഖയെ (55) താനൂർ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
താനൂർ കടലിൽ 10 നോട്ടിക്കൽ മൈൽ ദൂരത്ത് മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനി കോസ്റ്റൽ ഗാർഡാണ് മൃതദേഹം കരക്കെത്തിച്ചത്.
തിരൂരങ്ങാടി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഞായറാഴ്ച കാലത്ത് ഏഴ് മണിക്കാണ് മാനസിക അസ്വസ്ഥതയുള്ള
ഇവരെ കാണാതായത്.ഇന്ന് ഫയർഫോഴ്സും സ്കൂബ ടീമും ചേർന്ന് ഭാരതപ്പുഴയിൽ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു.
വൈകുന്നേരം താനൂരിൽ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു.