എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന മാതാവിന്റെ ബാഗിൽനിന്ന് പണം മോഷ്ടിക്കുന്നതിനിടെ മധ്യവയസ്കൻ അറസ്റ്റിൽ.
കീഴാറ്റൂർ പട്ടിക്കാട് പാറയിൽ ഹൗസിൽ അബ്ബാസിനെ (58) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
രോഗിയുടെ മുറിയിൽ നിന്ന് യുവതി പുറത്തിറങ്ങിയ തക്കം നോക്കി അബ്ബാസ് മുറിക്കകത്ത് കയറി. യുവതി തിരികെ എത്തുമ്പോൾ ബാഗിൽ സൂക്ഷിച്ച പണം അബ്ബാസ് കൈയിൽ പിടിച്ച് നിൽക്കുന്നതാണ് കണ്ടത്
യുവതി ബഹളം വെച്ചപ്പോൾ ഓടിക്കൂടിയ ആശുപത്രി ജീവനക്കാർ ഇയാളെ തടഞ് വെച്ച് ചങ്ങരംകുളം പോലീസിന് കൈമാറി