വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍.
കുറ്റിപ്പുറം മധുരശ്ശേരി സ്വദേശി
ഹബീബി(43)നെയാണ് വളാഞ്ചേരി എസ്.എച്.ഒ കമറുദ്ധീൻ വള്ളിക്കാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി ഇയാൾ വളാഞ്ചേരിയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നിലവിൽ അഞ്ചോളം കുട്ടികളുടെ പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.