പുതുപൊന്നാനി : പുഴയിൽ തോണി മറിഞ്ഞു കാണാതായ കടവനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
തെരുവത്ത് വീട്ടിൽ അബുവിന്റെ മകൻ ഫൈസലിൻ്റെ (39) മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച കാലത്ത് പത്തരയോടെ പുതുപൊന്നാനി പാലത്തിന് സമീപത്താണ് സംഭവം.വഞ്ചിയിൽ മണൽ കയറ്റി വരുന്നതിനിടെ കാറ്റിൽ പെട്ട് വഞ്ചി മറിഞ്ഞ് മൂന്ന് പേർ മുങ്ങുകയായിരുന്നു.രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കും.
