കഥാദീപ്തി പുരസ്ക്കാരം താജിഷ്ചേക്കോടിൻ്റെ 'മാസ്റ്റർജി'ക്ക്

 


മലയാള സാഹിത്യ വേദിയുടെ  കഥാദീപ്തി പുരസ്ക്കാരം താജിഷ് ചേക്കോടിൻ്റെ മാസ്റ്റർജി എന്ന നീണ്ടകഥയ്ക്ക്. ജനപ്രിയ സാഹിത്യ വിഭാഗത്തിലാണ് മാസ്റ്റർജി തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത്.

താജിഷ് ചേക്കോടിൻ്റെ അഞ്ചാമത്തെ പുസ്തകമാണ് മാസ്‌റ്റർജി . 2023 സെപ്തംബർ 6 ന് അധ്യാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം നടന്നത്. തുടർന്ന്  മാസ്റ്റർജി  സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും നിരവധി  കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. 

പ്രമുഖഎഴുത്തുകാരി 'ഡോ.സ്മിതദാസ് ലക്ഷണമൊത്തൊരു കഥയാണ് മാസ്റ്റർജി' യെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാസ്റ്റർജിയുടെ അവതാരികയിൽ പ്രമുഖ നിരൂപകനും സാഹിത്യകാരനുമായ  സുനിൽ സിഇ കുറിക്കുന്നു, ''ഒറ്റയിരുപ്പിന് വായിക്കാവുന്ന കഥകളെ ചെറുകഥകൾ എന്ന് വിശേഷിപ്പിക്കാമെന്ന പണ്ഡിതാഭിപ്രായത്തെ ശരിവയ്ക്കുന്ന എഴുത്താണ് താജിഷിൻ്റേത് ''. 

നിരവധി മത്സരങ്ങളിൽ മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത   സിന്ധു ടി ബാലകൃഷ്ണൻ മാസ്റ്റർജി യെ കുറിച്ചെഴുതിയതും ഏറെ ശ്രദ്ധേയമാണ് ''ചെറിയ പുസ്തകമാണ് എന്ന് കരുതി മാസ്റ്റർജിയെ ചെറുതായി കാണേണ്ട . നല്ല അസ്സല് നാടൻ കാന്താരിയാ. നമുക്കുചുറ്റുമുള്ള പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ വളരെ ഒതുക്കത്തിൽ എന്നാൽ വിശാലമായ കാഴ്ചപ്പാടോടെ വായനക്കാരനു മുന്നിലെത്തിക്കുന്നതിന് താജിഷ് ചേക്കോടിന്  കഴിഞ്ഞിട്ടുണ്ട്.''

 പലപ്പോഴും വലിയ പുസ്തകങ്ങൾക്ക് കഴിയാത്ത ജനപ്രീതി സമ്പാദിക്കുവാൻ ഇതു പോലെയുളള കുഞ്ഞു രചനകൾക്ക് കഴിയുന്നുവെന്നതും ശ്രദ്ധേയമാണ് . 

നവംബർ 16 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും തിരുവനന്തപുരം ബുക്ക് കഫേ പബ്ലിക്കേഷൻ 201 പുസ്തകങ്ങൾ പുറത്തിറക്കുന്നതിൻ്റെ ഭാഗമായാണ്  മാസ്റ്റർജി പ്രസിദ്ധീകരിച്ചിട്ടുളളത്

Tags

Below Post Ad