തൃശൂർ :കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചിറ്റിലഞ്ചേരി സ്വദേശി വിനു ആണ് മരിച്ചത്.ഇരുപത്തിനാല് വയസായിരുന്നു.
തൃശൂർ കുതിരാൻ തുരങ്കത്തിനുള്ളിൽ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന പതിനേഴുകാരന്‍ മിഥുനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചുവന്ന മണ്ണിൽ പഞ്ചർകടയിലെ ജീവനക്കാരാണ് രണ്ടുപേരും.