തൃത്താല നിയോജക മണ്ഡലം യുവോത്സവം തിരുമ്മിറ്റക്കോട് ജേതാക്കൾ.

 


തൃത്താല : വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല കമ്മിറ്റി ഡിസംബർ ഒന്നുമുതൽ പത്തുവരെ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം  മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവോത്സവം ഫുട്ബാൾ മൽസരത്തിൽ  തിരുമ്മിറ്റക്കോട് പഞ്ചായത്ത്‌ ജേതാക്കളായി.

 പരുതൂർ പഞ്ചായത്ത്‌ റണ്ണർ ആപ്പുമായി. നിയോജക മണ്ഡലത്തിലെ 7 പഞ്ചായത്ത്‌ കമ്മിറ്റികൾ, നിയോജകമണ്ഡലം എം   എസ് എഫ് തുടങ്ങി എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

പി എം മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി എം മുനീബ് ഹസൻ അധ്യക്ഷനായിരുന്നു. റിയാദ് കെഎംസിസി തൃത്താല നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ അലി നയ്യൂർ മുഖ്യാഥിതി ആയിരുന്നു.ഖത്തർ കെഎംസിസി തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് അബൂബക്കർ,പത്തിൽ അലി, ഫൈസൽ മാസ്റ്റർ, നൗഷാദ് ടി. കെ, പി എം മുജീബ് ഫൈസൽ പുളിയക്കോടൻ, ഒ. കെ സവാദ്, മുഹ്സിൻ കുമ്പിടി, കമർ മൊയ്തീൻ, അഫ്സൽ പുന്നക്കാടൻ, ഫിറോസ് തിരുമിറ്റക്കോട്, സംസാരിച്ചു, ഇർഷാദ്. സി, എ വി എം മുനീർ, ഉമ്മർ വി പി, മുഹ്സിൻ ആലൂർ, ഗഫൂർ അഞ്ചുമൂല, സഹദ് നാനാര്ച്ചിക്കുളം. യാസർ കൊഴിക്കര, റിയാസ് പറക്കുളം, മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ദാസൻ കൂനംമൂച്ചി, അജമൽ മറവഞ്ചേരി എന്നിവർ കളികൾ നിയന്ത്രിച്ചു.

Below Post Ad