ചെർപ്പുളശ്ശേരി: പ്ലാസ്റ്റിക് ശേഖരിക്കുന്ന സമയത്ത് വീണുകിട്ടിയ ഒന്നര പവന്റെ സ്വർണ്ണവള ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ഹരിത കർമ്മ സേനാംഗം ബിന്ദുവിനെ പി. മമ്മിക്കുട്ടി എംഎൽഎ അഭിനന്ദിച്ചു.
തൃക്കടീരി ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരി പ്രദേശത്ത് വീട്ടിൽ നിന്നും ഹരിത കർമ്മ സേന പ്ലാസ്റ്റിക് ശേഖരിക്കുന്ന സമയത്താണ് ഒന്നര പവന്റെ സ്വർണ്ണവള വീണ് കിട്ടിയത്.