എടപ്പാൾ: പൊന്നാനി ഫയർ&റെസ്ക്യൂ സർവീസ് സിവിൽ ഡിഫൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആദ്യമായി നടത്തുന്ന വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലനം കക്കടിപ്പുറം കെ വി യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പന്താവൂർ പൂക്കൈത കുളത്തിൽ വച്ച് പരിശീലനം നൽകികൊണ്ട് തുടക്കമായി.
നീന്തൽ പരിശീലനം ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രഭിത ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ജി.ബിന്ദു സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ സി.കെ. അഷറഫ്,സി. വൽസല, പി.ടി.ശശിധരൻ ,പൊന്നാനി ഫയർ&റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി കെ ഹംസക്കോയ, കെ.എസ്. ഉണ്ണിക്കുട്ടൻ, അടാട്ട് വാസുദേവൻ എന്നിവർ ആശംസകൾ അറിയിച്ചു, പി ദിലീപ് കുമാർ നന്ദി അറിയിച്ചു.