ചാലിശ്ശേരി പെരുമണ്ണൂരിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. സുരഭി നിവാസിൽ 49 വയസുള്ള സിന്ധു ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തലയിലൂടെ മണ്ണെണ്ണ ഒഴിച്ച് വീടിന്റെ മുൻവശത്തെ കാർപോർച്ചിൽ എത്തിയ ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു.
ഉടൻതന്നെ കൂറ്റനാട് ജനകീയ കമ്മറ്റി ആംബുലൻസ് പ്രവർത്തകൻ അക്ഷയ് കിരണിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
95 ശതമാനം പൊള്ളലേറ്റ സിന്ധു തിങ്കളാഴ്ച പുലർച്ചെ മരിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.