തൃത്താല: ഞാങ്ങാട്ടിരി റോഡിന്റെ ശോചനിയാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റോഡിന്റെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.
ഇന്നലെ ഞാങ്ങാട്ടിരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് വീണ് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കുപറ്റിയ മധ്യവയസ്ക്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂക്ക് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി പി മുസ്തഫ, മുഹമ്മദ് കൊപ്പത്ത് , കെ ഹാരിസ്, റിയാസ് കല്ലൻ,ഫാരിസ് തങ്ങൾ, കെ അനിൽ,ടി കെ യൂസഫ്, വി പിഅഷ്റഫ്, ഫാരിസ് ടി കെ എന്നീവർ നേതൃത്വം നൽകി.