കുറ്റിപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

 



കുറ്റിപ്പുറം : കാറിൽ കടത്തുകയായിരുന്ന 43 കിലോ കഞ്ചാവുമായി കുറ്റിപ്പുറത്ത് രണ്ട് പേർ പിടിയിൽ.ചങ്ങരംകുളം സ്വദേശികളായ ഹുസൈൻ (24) ബിജുലാൽ (36) എന്നിവരാണ് പിടിയിലായത്‌.

കുറ്റിപ്പുറം പോലീസ് മിനി പമ്പയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.സ്വിഫ്റ്റ് കാറിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കൃസ്തുമസ് പുതുവർഷ പരിശോധനയുടെ ഭാഗമായി കുറ്റിപ്പുറം പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിഗോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Below Post Ad