പട്ടാമ്പി - ഷൊർണൂർ റോഡിൽ നവംബര്‍ 25 മുതല്‍ 28 വരെ ഗതാഗത നിരോധനം

 


പട്ടാമ്പി: നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി വാടാനാംകുറിശ്ശി റെയില്‍വേ ക്രോസിങ് മുതല്‍ ഷൊർണൂർ ഐ.പി.ടി കോളെജ് വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 28 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ വാണിയംകുളംത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും തിരിച്ചും പോകണം.

പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0466-2960090

Below Post Ad