കൂടല്ലൂർ പുളിക്കൽ യൂസഫ് ഹാജി നിര്യാതനായി; വിടപറഞ്ഞത് എംടിയുടെ 'നാലുകെട്ടി'ലെ കഥാപാത്രം

 


കൂടല്ലൂർ :പുളിക്കൽ യൂസഫ് ഹാജി (96) നിര്യാതനായി.പൗരപ്രമുഖനും കൂടല്ലൂരിലെ മത രാഷട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം.

സാഹിത്യ ലോകം അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത് എം.ടിയുടെ നാലുകെട്ടിലെ ജീവിച്ചിരുന്ന കഥാപാത്രമായിട്ടായിരുന്നു.എം.ടിയെ തേടി കൂടല്ലൂരിലെത്തുന്നവർ എം.ടിയുടെ  കഥാപാത്രമായിരുന്ന 'യൂസപ്പിനെ'യും 1948 ൽ ആരംഭിച്ച 'യൂസപ്പിൻ്റെ കട'യും (റംല സ്റ്റോർ ) കാണാതെ മടങ്ങാറില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച യൂസുഫ് ഹാജി കൂടല്ലൂർ ഗവ.ഹൈസ്കൂൾ അൽഹിലാൽ ഇംഗ്ലീഷ് സ്കൂൾ ,കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സ, മസ്ജിദുതഖ്‌വ ജുമാ മസ്ജിദ് എന്നിവയുടെ നേതൃരംഗത്ത് ആദ്യം കാലം മുതൽ തന്നെ  സജീവമായിരുന്നു.

വെള്ളിയാഴ്ച കാലത്ത്  11 മണിക്ക് പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഖബറടക്കം ശനിയാഴ്ച കാലത്ത് 9 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മക്കൾ അബ്ദുൽ ജബ്ബാർ, ഷൗഖത്തലി, ജമാൽ, നാസർ, കുഞ്ഞീദു കുട്ടി (പരേതൻ) ജലീൽ, സുബൈദ, ഹഫ്സ,റംല. മരുമക്കൾ എം.വി.കുഞ്ഞുമുഹമ്മദ് ഹാജി, പൊന്നേരി അബ്ദുൽ ജലീൽ, അലി (കോക്കൂർ)

Tags

Below Post Ad