കല്ലടത്തൂർ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

 


പടിഞ്ഞാറങ്ങാടി; കല്ലടത്തൂർ ക്ഷേത്രക്കുളത്തിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊട്ടിക്കുന്നത് വീട്ടിൽ സുന്ദരൻ മകൻ ശബരി (19) ആണ് മരണപ്പെട്ടത്

ശബരിമല ദർശനത്തിന് വ്രതമനുഷ്ഠിച്ച് മറ്റ് അയ്യപ്പ സ്വാമിമാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശബരി -

വെളളത്തിൽ മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ രക്ഷപ്പെടുത്തി എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അമ്മ: സുജിത സഹോദരി: ദേവിക

Tags

Below Post Ad