കൂടല്ലൂർ പുതുക്കോടത്ത് രാജനും കുടുംബത്തിനും അന്തിയുറങ്ങാൻ "നന്മ" വീടൊരുങ്ങുന്നു
അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ “നന്മ”യും (North American Network of Malayalee Muslim Associations – NANMMA), “എം.എം.എൻ.ജെ ”യും (Malayalee Muslims of New Jersey-MMNJ) സംയുക്തമായാണ് വീട് നിർമ്മിച്ച് നൽകുന്നത്.
പ്രളയത്തിൽ തകർന്ന വീട്ടിലായിരുന്നു കൂടല്ലൂർ കൂട്ടക്കടവ് സ്വദേശി രാജനും കുടുംബവും താമസിച്ചിരുന്നത്. സർക്കാർ സഹായത്തിനായി അപേക്ഷിച്ചെങ്കിലും സാങ്കേതിക നൂലാമാലയിൽ കുടുങ്ങി സഹായം കിട്ടാതായപ്പോഴാണ് 'നന്മ'യുടെ സഹായം തേടിയത്.
പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അറുപതിൽ പരം ഹൗസിംഗ് പ്രോജക്ടുകൾ ''നന്മ ''യുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കൂടല്ലൂരും ഒരെണ്ണം തൃത്താലയിലും നിർമ്മിച്ചു നൽകിയിട്ടുണ്ട്. വിവിധ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പിലാക്കി.
"നന്മ"യുടെ സ്ത്രീ ശാക്തീകരണ / ഉപജീവന പദ്ധതിയുടെ ഭാഗമായി നർദ്ധനരായ സ്ത്രീകൾക്ക് വളർത്തു പശുക്കളെ കൂടല്ലൂർ സ്പർശം സാംസ്ക്കാരിക വേദിയുടെ സഹകരണത്തോടെ വിതരണം ചെയ്തു വരുന്നു. 5 പേരിൽ തുടങ്ങിയ പദ്ധതി ഇന്ന് 17 ഓളം കുടുംബങ്ങൾക്ക് സഹായമായി തുടരുന്നു.
കുട്ടി കൂടല്ലൂർ, അബു കുന്നുമ്മൽ, ദാസൻ ജി. വി, ടി. സാലിഹ്, പുളിക്കൽ ഷൗക്കത്തലി, എസ് എം അൻവർ, ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
"നന്മ" യുടെയും “എം.എം.എൻ.ജെ ” യുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങും തണലുമായി അകമഴിഞ്ഞ് സഹായിച്ചുവരുന്ന മെമ്പർമാരെ നന്ദിയോടെ സ്മരിക്കുന്നു.
NANMMA
MMNJ