നവകേരള സദസ്സ് ; എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം

 


എടപ്പാളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴുവരെ ഗതാഗത നിയന്ത്രണം. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലൂടെ സർവീസ് നടത്തുന്ന എല്ലാ ബസുകളും തൃശ്ശൂർ റോഡിൽ ദാറുൽഹിദായയ്ക്കു മുൻപിലും കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയേറ്ററിനു മുൻപിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് മേൽപ്പാലം വഴി യാത്ര തുടരണം. 

ഈ റൂട്ടിലെ കണ്ടെയ്‌നറുകളടക്കമുള്ള വാഹനങ്ങൾ കണ്ടനകം, വട്ടംകുളം, കുറ്റിപ്പാല, നെല്ലിശ്ശേരി, നടുവട്ടം വഴി സംസ്ഥാന പാതയിലെത്തിയും നടുവട്ടം അത്താണി വഴിയും പോകണം. പട്ടാമ്പി റോഡിലേക്കുള്ള യാത്രക്കാരെ പെട്രോൾ പമ്പിനു മുൻവശത്ത് വാഹനം നിർത്തി കയറ്റണം. 

പൊന്നാനി- പട്ടാമ്പി ബസുകൾ വട്ടംകുളം, കുറ്റിപ്പാല, നെല്ലിശ്ശേരി, നടുവട്ടം, അയിലക്കാട്, അംശക്കച്ചേരി (അല്ലെങ്കിൽ അത്താണി) വഴിയും തിരിച്ചും യാത്ര തുടരണം. കുറ്റിപ്പുറം, തവനൂർ, കുമ്പിടി ബസുകൾ ഗോവിന്ദ തിയേറ്റർ വരെ വന്ന് തിരിച്ചുപോകണം. ചങ്ങരംകുളം, കൂനംമൂച്ചി, അത്താണി, കുന്നംകുളം ബസുകൾ ദാറുൽഹിദായ വരെ വന്ന് തിരിച്ചുപോകണം.

 പട്ടാമ്പി റോഡിലെ സഫാരി മൈതാനം മുതൽ അംശക്കച്ചേരി വരെയും അണ്ണക്കമ്പാട് മുതൽ ദാറുൽഹിദായ വരെയും പാർക്കിങ് അനുവദിക്കില്ല. മേൽപ്പാലത്തിനു താഴെ പാർക്കിങ് ഇല്ല.

Tags

Below Post Ad