എടപ്പാൾ: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചു.
തവനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വൈശാഖ്, യൂത്ത് കോൺഗ്രസ് മംഗലം പഞ്ചായത്ത് പ്രസിഡണ്ട് സി സാക്കിബ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് പ്രശാന്ത് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയത്.