എടപ്പാൾ: പെരുമ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ച നിലയിൽ ഹോസ്പിറ്റലിലെത്തിച്ച സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ.
എടപ്പാൾ പെരുമ്പറമ്പ് ലക്ഷം വീട് കോളനിയിലെ യദുകൃഷ്ണൻ (21)യാണ് ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ചത്.
ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ച പെരുമ്പറമ്പ് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.
മരിച്ച യദുകൃഷ്ണന്റെ സുഹൃത്തുക്കളാണ് കസ്റ്റഡിയില്‍ ഉള്ളത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വെള്ളത്തില്‍ വീണ് കിടന്ന യദുകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പിടിയിലായ സുഹൃത്തുക്കളുടെ മൊഴി. സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.