എടപ്പാൾ : പട്ടാമ്പി റോഡിൽ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയാ കാർ വീടിന്റെ മതിലും പടിപ്പുരയും ഇടിച്ച് തകർത്തു.
പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഷറഫ് ഓടിച്ച സ്കോർപിയാ കാറാണ് നിയന്ത്രണം വിട്ട് ശുകപുരം വലിയപീടിയക്കൽ അബ്ദുൾ ഖാദറിന്റെ വീട്ട് മതിൽ ഇടിച്ച് തകർത്തത്.
അപകടത്തിൽ പോട്ടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ നമ്പി വീട്ടിൽ രവിക്ക്
പരിക്കേറ്റു.