എടപ്പാളിലെ ആറ് കടകൾ കുത്തിത്തുറന്ന് മോഷണം

 


എടപ്പാൾ: പൊന്നാനി റോഡിലെ അറ് കടകൾ കുത്തിത്തുറന്ന് മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

നന്ദിനി കഫേ, ഇന്ത്യൻ ബേക്ക്, ബ്രാൻഡ് പ്ലസ്,അംശകച്ചേരി ജംഗ്ഷനുള്ള ശിവരാമൻ എന്നയാളുടെ പലചരക്ക് കട, ആർ കെ സ്റ്റോഴ്സ്, എ ആർ ബേക്കറി  എന്നീ കടകളിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. 

ഇന്ത്യൻ ബേക്കറിൽ നിന്നും പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി പറയുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags

Below Post Ad