തൃശ്ശൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 


ഗുരുവായൂർ : തൃശ്ശൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്  ഗുരുവായൂർ സ്വദേശിനിയായ  വിദ്യാർത്ഥിനി മരണപ്പെട്ടു . ഗുരുവായൂർ കിഴക്കേ നടയിൽ പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ 20 ആണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. മരുന്ന് വാങ്ങിക്കാനായി തൃശൂർ ടൗണിലേക്ക് പോയതായിരുന്നു.

തൃശൂർ റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോമിനി സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത് ഉടൻ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

കുറച്ചു കാലമായി കൂർക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള സ്‌കൈ ലൈൻ ഫ്ലാറ്റിൽ ആണ് താമസം .കോഴിക്കോട് ഐടി കമ്പനിയിൽ കോഡിംഗ് വിദ്യാർത്ഥിനിയാണ് .

മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.ഖബറടക്കം തൃശൂർ കാളത്തോട് ജുമാ മസ്ജിദിൽ 

Below Post Ad