സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിരനിർണയ പരിശോധനയും ഞായറാഴ്ച

 


കുമരനല്ലൂർ: എസ് വൈഎസ് കുമരനല്ലൂർ സർക്കിളും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും  സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും ഡിസംബർ 17 ഞായറാഴ്ച രാവിലെ 9 30 മുതൽ എൻജിനിയർ റോഡ് അറക്കൽ സിറാജുൽ ഇസ്ലാം മദ്രസയിൽ നടക്കും.

ക്യാമ്പിന് വരുന്നവർക്ക് പരിശോധനയും മരുന്നും സൗജന്യമായിരിക്കും. മെഡിസെപ്പ്, പി എം ജെ എ വൈ കാർഡ് ഉള്ളവർക്ക് ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയയും ഉണ്ടായിരിക്കും. മറ്റു ശസ്ത്രക്രിയകൾ കുറഞ്ഞ നിരക്കിൽ ചെയ്തുകൊടുക്കുകയും ചെയ്യും. 

പ്രഷർ ഷുഗർ എന്നിവ പരിശോധിക്കാനും സൗകര്യമുണ്ടായിരിക്കുന്നതാണ്. പരിപാടികൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ബുക്കിങ്ങിന് വാട്ട്സ്ആപ്പ്: 994766 2750, 7403341799

Below Post Ad