ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്ക് അവസരം

 


മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഡ​ൽ​ഹി​യി​ൽ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം ഹ​ജ്ജി​നാ​യി അ​വ​സ​രം ല​ഭി​ച്ച​ത്. 

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 11,942 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. 70 വ​യ​സ്സ് വി​ഭാ​ഗ​ത്തി​ൽ 1250 പേ​രെ​യും ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്‌​റം വി​ഭാ​ഗ​ത്തി​ൽ 3,584 പേ​രെ​യും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള സീ​റ്റി​ലേ​ക്കാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 11,942 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 

ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ (https://www.hajcommittee.gov.in/) ല​ഭ്യ​മാ​ണ്. ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​ക​ർ​ക്ക് പ​രി​ശോ​ധി​ക്കാം.


Tags

Below Post Ad