പൊന്നാനി: ബസ് യാത്രക്കിടെ സ്വർണ്ണമാല കവർന്ന തമിഴ്നാട് തിരിപ്പൂർ സ്വദേശിനികളായ നന്ദിനി, ദിവ്യ എന്നിവരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ട് പേരും സഹോദരികളാണ്.
എടപ്പാൾ പൊന്നാനി റൂട്ടിലെ തവക്കൽ ബസ്സിൽ യാത്ര ചെയ്തിരുന്ന പുഴമ്പ്രം സ്വദേശിനി പത്മിനിയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് കുറ്റിക്കാട് വച്ച് യുവതികൾ കവർന്നത്. തിങ്കളാഴ്ച കാലത്ത് 11മണിയോടെയാണ് സംഭവം.