പുലാമന്തോൾ: പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം ബുധനാഴ്ച മുതൽ ഫെബ്രുവരി ഒൻപത് വരെ അറ്റകുറ്റപ്പണികൾക്കായി പൂർണമായി അടച്ചിടുമെന്ന് എക്സിക്യുട്ടീവ് എൻജനീയർ അറിയിച്ചു.
പാലത്തിലെ സ്പാൻ ജോയിന്റുകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
കൊളത്തൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കട്ടുപ്പാറ ജങ്ഷനിൽനിന്ന് തിരിഞ്ഞു വണ്ടുംതറ വഴി കൊപ്പം ജങ്ഷനിൽ എത്തിച്ചേരണം.
കൊളത്തൂർ, വളാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊപ്പം ജങ്‌ഷനിൽനിന്ന് തിരിഞ്ഞുപോകണം