തിരൂര്‍ : ജില്ലാ ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന ഓങ്കോളജി കെട്ടിട പരിശോധനക്കിടെ അബദ്ധത്തിൽ ഭൂഗർഭനിലയിലേക്ക് വീണ് പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. ജില്ലാ ആശുപത്രി ഹെഡ് നഴ്‌സും ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആൻറോയുടെ ഭാര്യയുമായ ടി ജെ മിനി (49)യാണ് മരിച്ചത്.
ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് അപകടമുണ്ടായത്. തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിശക്ക പുലർച്ചെയാണ് മരണം .
ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച ആശുപത്രി സുപ്രണ്ട് ഡോ കെ ആർ ശെൽവരാജിൻ്റെ നേതൃത്വത്തിൽ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും യോഗം ചേരുകയും തുടർന്ന് പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ വിലയിരുത്താനായാണ് ടി ജെ മിനിയടക്കം പരിശോധനക്കെത്തിയത്.
ഓങ്കോളജി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് ഭൂഗർഭ അറയിലേക്ക് സാധനങ്ങള്‍ ഇറക്കാനുള്ള ഭാഗത്ത് നിന്നാണ് മിനി താഴേക്ക് പതിച്ചത്. മുറിയാണെന്ന് ധരിച്ച് ഈ ഭാഗത്തേക്ക് പ്രവേശിച്ച ഇവര്‍ താഴേക്ക് പതിക്കുകയായിരുന്നു. തലയിടിച്ച് നിലത്ത് വീണ് ഗുരുതര പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സക്കായി മാറ്റിയിരുന്നു. തലക്കും നെഞ്ചിനും സാരമായി പരുക്കേറ്റതാണ് മരണകാരണം. ജോസഫ് ആണ് അച്ഛൻ