കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ടെത്തിയ ചരക്ക് ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

 


കുറ്റിപ്പുറം : പാണ്ടികശാലയിൽ നിയന്ത്രണം വിട്ടെത്തിയ ചരക്ക് ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ മലപ്പുറം സ്വദേശിയായ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിപ്പുറം പെരുമ്പറമ്പ് ഇറക്കം ഇറങ്ങി വരുന്ന ബൈക്കിൻ്റെ പുറകിൽ നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മനാഫ്
പാതയോരത്തേക്ക് തെറിച്ച് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിക്ക് പറ്റിയ മനാഫിനെ ആദ്യം നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Below Post Ad