ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമാക്കി ഉയര്‍ത്തി;

 




സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമാക്കി ഉയര്‍ത്തി.15 വര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് ഉത്തരവിറങ്ങിയത്.


22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01.01.2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നു. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഈ ഉത്തരവ് ഗുണം ചെയ്യും.

കാലാവധി നീട്ടുമെന്ന് ഒക്ടോബറില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധികഴിഞ്ഞ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാകാതെ ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലായിരുന്നു.

Tags

Below Post Ad