കേച്ചേരി പുഴയില്‍ ബസ് മറിഞ്ഞെന്ന് വ്യാജവാര്‍ത്ത; പാഞ്ഞെത്തിയത് ആറു ആംബുലന്‍സുകള്‍.പൊലീസ് അന്വേഷണം തുടങ്ങി

 


കുന്നംകുളം: കേച്ചേരി പുഴയില്‍ ബസ് മറിഞ്ഞെന്ന വിവരം കേട്ട് പാഞ്ഞെത്തിയത് ആറു ആംബുലന്‍സുകള്‍. പുഴയോരത്ത് പുഴയോരത്ത് ചെന്നപ്പോഴാണ് മനസിലാകുന്നത് അതൊരു വ്യാജസന്ദേശമാണെന്ന്. 

വ്യാജ വിവരം കൈമാറിയവരെ തിരഞ്ഞ് പോലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ കുന്നംകുളം റോഡില്‍ കേച്ചേരി പുഴയില്‍ ബസ് മറിഞ്ഞെന്നായിരുന്നു സന്ദേശം. ആദ്യമെത്തിയത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍. പരുക്കേറ്റവര്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി ആശുപത്രിക്കാരും കാത്തിരുന്നു.

 മാധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടി ബസ് മറിഞ്ഞെന്ന വിവരം.പൊലീസ് സ്റ്റേഷന്‍, ഫയര്‍ഫോഴ്സ്, ആക്ട്സ് തുടങ്ങി എല്ലായിടത്തേയ്ക്കും ഫോണ്‍ വിളി പ്രവാഹം.

വിവരമറിഞ്ഞ ഉടനെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വണ്ടിയെടുത്ത് കേച്ചേരി പുഴയിലേയ്ക്കു പ്രവഹിച്ചു. പുഴയോരം അരിച്ചുപെറുക്കിയിട്ടും ബസ് കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് മനസിലായത്. ബസ് മറിഞ്ഞെന്ന വാര്‍ത്ത വ്യാജമായിരുന്നുവെന്ന്. 

ഇത് എങ്ങനെ പ്രചരിച്ചെന്നായി പിന്നെ അന്വേഷണം. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. പണ്ട് കേച്ചേരി പുഴയില്‍ ബസ് മറിഞ്ഞിരുന്നു. ആ വീഡിയോ കണ്ട ആരെങ്കിലും പുതിയതാണെന്ന് കരുതി പ്രചരിപ്പിച്ചതാകാമെന്നാണ് നിഗമനം. 

Below Post Ad